• 16 Nov 2018
  • 02: 19 PM
Latest News arrow

ശുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

ആയുധമെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സിപിഎമ്മിനോട് കെസുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസ് നിഗമനം. കേസ് അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂര്‍പോലീസ് ചോദ്യം ചെയ്തു. സിപിഎം, സിഐടിയു  പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്തത്.

അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്. നാളെ രാവിലെ 10 മണിവരെ ഉപവാസ സമരം തുടരും. 

തങ്ങളെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. സഹിഷ്ണുത ദൗര്‍ബല്യമായി കാണരുത്. അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോണ്‍ഗ്രസ് പോരാടുമെന്നു കെ. സുധാകരന്‍ പറഞ്ഞു. 

മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം ശുഹൈബിനെ കൊന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു. തീവ്രവാദി സംഘടനകള്‍ പോലും ചെയ്യാത്ത രീതിയില്‍ ആസുത്രണം ചെയ്ത് സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകങ്ങള്‍ നടത്തുകയാണ്. അക്രമത്തില്‍ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണെന്നും സതീശന്‍ പറഞ്ഞു.

ശുഹൈബിന് നേരത്തെത്തന്നെ വധ ഭീഷണി ഉണ്ടായിരുന്നെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. ശുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ച രാത്രിയാണ് തട്ടുക്കടയില്‍ നിന്നും ചായകുടിക്കുന്നതിനിടെ ശുഹൈബിനെ വാനിലെത്തിയ സംഘം  വെട്ടി പരുക്കേല്‍പ്പിക്കുന്നത്.  ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടിയത്. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച്
ശുഹൈബ് മരണത്തിന് കീഴടങ്ങുകയായിരുന്നു.