പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് എപ്പോ വേണമെങ്കിലും പണം പിന്‍വലിക്കാം

പ്രൊവിഡന്റ് ഫണ്ട് പോലുള്ള ചെറിയ സമ്പാദ്യ പദ്ധതകളില് നിന്നും ഇഷ്ടമുള്ള സമയത്ത് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഉടന്‍ത്തന്നെ യാഥാര്‍ത്ഥ്യമാവും. സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ചെറു സമ്പാദ്യ പദ്ധതികളുടെ വ്യവസ്ഥകള്‍ ലളിതമാക്കുന്നതിനും വിവിധ സമ്പാദ്യ പദ്ധതികളുടെ നിയമങ്ങള്‍ ഒറ്റ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
നിലവില്‍ പ്രൊവിഡന്റ് ഫണ്ട് പോലുള്ള ചെറിയ സമ്പാദ്യ പദ്ധതികള്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാതെ ക്ലോസ് ചെയ്യാന്‍ സാധിക്കില്ല. ഗവണ്മെന്റ് സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ്സ് ആക്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്ട് എന്നിവ ഗവണ്മെന്റ് സേവിങ്ങ്സ് ബാങ്ക്സ് ആക്ടുമായി ലയിപ്പിച്ച് പുതിയ നിയമം ആക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
നിര്‍ദ്ദിഷ്ട നിയമത്തിലെ പ്രധാന ശുപാര്‍ശകള്‍
1) നിലവില്‍ വിവിധ ചെറിയ സമ്പാദ്യ പദ്ധതികള്‍ക്ക് വ്യത്യസ്ത വ്യവസ്ഥകളാണ്. ഈ പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എല്ലാ പദ്ധതികളുടേയും നിയമം മനസിലാക്കേണ്ട അവസ്ഥ. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമം നടപ്പിലായാല്‍ എല്ലാ ചെറു സമ്പാദ്യ പദ്ധതികള്‍ക്കും ഒറ്റ നിയമമാവും.
2) ഗവണ്മെന്റ് സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ്സ് ആക്ട്, പബ്ലിക് പ്രൊവിഡന്റ് ആക്ട് എന്നിവയുടെ അടിസ്ഥാന വ്യവസ്ഥകളിലൊന്നും മാറ്റമില്ലാതെത്തന്നെ പുതിയ നിയമത്തില്‍ ലയിക്കാനാവും.
3) ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിലോ നികുതിയിലോ യാതൊരു ഭേദഗതിയും വരുത്താതെയാവും പുതിയ നിയമം.
4) നിലവിലുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം പുതിയ നേട്ടങ്ങള്ക്കൂടി പുതിയ ബില്ലില്‍ ഉണ്ടാവും.
5) അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പുത്തന്നെ എക്കൗണ്ട് ഉടമയ്ക്ക് പണം പിന്‍വലിക്കാനാവും.
6) ശാരീരിക ക്ഷമത ഇല്ലാത്തവരുടേയും അംഗവൈകല്യമുള്ളവരുടേയും എക്കൗണ്ടുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളൊന്നും മൂന്നു നിയമങ്ങളിലും ഇല്ല. പുതിയ നിയമത്തില്‍ ഇതേക്കുറിച്ചു കൃത്യമായി പ്രതിപാദിക്കും.
7) കുട്ടികള്‍ക്കിടയില്‍ സമ്പാദ്യ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തും.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....