• 24 May 2018
  • 01: 24 PM
Latest News arrow

മത വികാരം വ്രണപ്പെടുത്തി...; പ്രിയ പ്രകാശിനെതിരെ ഹൈദരബാദില്‍ പരാതി

ഹൈദരബാദ്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന സിനിമയിലെ ഹിറ്റ്  പാട്ടിനെതിരെ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി. ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം യുവാക്കള്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.