• 20 Feb 2019
  • 11: 46 AM
Latest News arrow

എന്‍.വേണുവിനെതിരെ സിപിഎം ടിപി മോഡല്‍ വധം ആസൂത്രണം ചെയ്തു: കെ.കെ. രമ

വടകര: ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ വധിക്കാന്‍ സിപിഎം പദ്ധതിയിട്ടതായി കെ.കെ. രമ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ മോഡല്‍ കൊലപാതകമാണ് ആസൂത്രണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി. അടുത്തിടെ പി. ജയരാജന്‍ പങ്കെടുത്ത ഒഞ്ചിയത്തെ സിപിഎം പൊതുയോഗത്തില്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണന്നും കെ.കെ രമ സ്വകാര്യ ചാനലിനോട് പറഞ്ഞു.