• 19 Oct 2018
  • 01: 28 PM
Latest News arrow

മണിപ്പൂര്‍ ഹൈക്കോടതിയില്‍ ആദ്യത്തെ വനിതാ ചീഫ്ജസ്റ്റിസ് ചുമതലയേറ്റു...

മണിപ്പൂര്‍ ഹൈക്കോടതിയില്‍ ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു.  ജസ്റ്റീസ് അഭിലാഷ കുമാരിയാണ് ചരിത്രം തിരുത്തി മണിപ്പൂര്‍ ഹൈക്കോടതിയില്‍ ന്യായാധിപയുടെ പദവി ഏറ്റെടുത്തിരിക്കുന്നത്.ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍  ജഡ്ജിയായിരുന്നു. ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയ്ക്കു മുമ്പാകെ  സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റീസ് അഭിലാഷ കുമാരി പുതിയ സ്ഥാനം ഏറ്റെടുത്തത്.

ഹിമാചല്‍ പ്രദേശ് സ്വദേശിനിയാണ് അഭിലാഷ കുമാരി . നിയമബിരുദം നേടിയതും പ്രാക്ടീസ് ചെയ്തതും അവിടെത്തന്നെയായിരുന്നു.  മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വിര്‍ഭദ്ര സിങിന്റെ മകളാണ് അഭിലാഷ കുമാരി. ഫെബ്രുവരി ആറിനാണ് മണിപ്പൂര്‍ ചീഫ് ജസ്റ്റിസായി അഭിലാഷ കുമാരിയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയത്.