• 22 Feb 2018
  • 04: 52 AM
Latest News arrow

കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ ഗിരീഷ്, അമല്‍ എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മറ്റൊരാള്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളയാളുടെ നില ഗുരുതരമാണ്.