• 24 May 2018
  • 01: 18 PM
Latest News arrow

സ്വര്‍ണത്തിളക്കത്തോടെ ചിത്രയും ജാബിറും

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഇന്‍വിറ്റേഷന്‍ അത്‌ലറ്റിക്‌സില്‍  വീണ്ടും മലയാളികളുടെ ദിനം. 1,500 മീറ്ററില്‍ പി.യു ചിത്രയ്ക്കും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി ജാബിറിനും സ്വര്‍ണം. ജാബിര്‍ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കിനെക്കാള്‍ മികച്ച പ്രകടനം നടത്തി. 
വനിതകളുടെ 1,500 മീറ്ററില്‍ നാലു മിനിറ്റ് 18.74 സെക്കന്‍ഡിലാണു ചിത്ര ഒന്നാമതെത്തിയത്. ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കായ നാലു മിനിറ്റ് 16.88 സെക്കന്‍ഡും കോമണ്‍വെല്‍ത്ത് യോഗ്യതാ മാര്‍ക്കായ നാലു മിനിറ്റ് പത്തു സെക്കന്‍ഡും മറികടക്കാന്‍ പക്ഷേ, മുണ്ടൂരിന്റെ ചിത്രയ്ക്കായില്ല. പുരുഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 50.23 സെക്കന്‍ഡിലാണു ജാബിര്‍ സ്വര്‍ണം നേടിയത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശിയാണു താരം. ഇന്ത്യയുടെതന്നെ ടി.സന്തോഷ്‌കുമാര്‍ വെള്ളി നേടി.