• 24 May 2018
  • 01: 15 PM
Latest News arrow

അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: വി.എം സുധീരന്‍

മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.എം സുധീരന്‍.സി. പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്  കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എച്ച്.ഡി. ഷുഹൈബെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ

സി. പി.എം അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എച്ച്.ഡി. ഷുഹൈബ്. ഊര്‍ജ്ജസ്വലനായ ഈ യുവാവിനെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സി.പി.എം. ഗൂഢനീക്കത്തിന്റെ ഭാഗമാണ് ക്രൂരമായ ഈ കൊലപാതകം.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ ശക്തിയായി അപലപിക്കുന്നു. അതിയായി പ്രതിഷേധിക്കുന്നു.

കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുകയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. ഒരു ഭാഗത്ത് കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി. മറ്റൊരുഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സി.പി.എം. ആളെ കൊല്ലാന്‍ ഇരുകൂട്ടരും മത്സരിക്കുകയാണ്. ഇക്കൂട്ടരുടെ ചോരക്കളിക്കെതിരെ സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ഒന്നിക്കണം. അക്രമകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയാത്ത ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായ പോലീസ് സംവിധാനം തികച്ചും നിഷ്‌ക്രിയമാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തരവകുപ്പ് ഒഴിയണം.