• 22 Aug 2018
  • 11: 50 AM
Latest News arrow

ചരിത്ര മുഹൂര്‍ത്തം പിറക്കുമോ?; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന്

ഇന്നായിരിക്കുമോ ആ ചരിത്ര മുഹൂര്‍ത്തം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധാകര്‍ കാത്തിരിക്കുകയാണ്. ഇന്നത്തെ മല്‍സരം ജിയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര വിജയമെന്ന അപൂര്‍വ്വ നേട്ടമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം. 

ഇന്നത്തെ മല്‍സരം നടക്കുന്ന പോര്‍ട്ട് എലിസബത്ത് ഗ്രൗണ്ട് ഇന്ത്യയ്ക്ക് അത്ര നല്ല ഓര്‍മ്മകളല്ല സമ്മാനിച്ചിട്ടുള്ളത്. കളിച്ച അഞ്ചു മല്‍സരങ്ങളിലും തോറ്റു. അതിലൊന്ന് ദുര്‍ബ്ബലരായ കെനിയയോടായിരുന്നു. 

എന്നാല്‍ പിച്ചിന്റെ സ്പിന്നിനെ തുണയ്ക്കുന്ന സ്വഭാവം മുതലാക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.  ഇവിടെ നടന്ന അവസാന രണ്ട് ഏകദിനങ്ങളിലും വിക്കറ്റു വേട്ടയില്‍ തിളങ്ങിയത് സ്പിന്‍ബോളര്‍മാരാണ്. അതുക്കൊണ്ടുത്തന്നെ ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും ഇന്നത്തെ മല്‍സരത്തില്‍ നിര്‍ണ്ണായകമായ റോളായിരിക്കും ഉണ്ടാവുക. 

ബൗളര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും ബാറ്റിങ്ങ് നിര ഇന്ത്യയ്ക്ക് തലവേദനയാണ്. കോഹ്ലിയും ശിഖര്‍ ധവാനും ഒഴിച്ചാല്‍ മറ്റു ബാറ്റസ്മാന്‍മാരുടെ പ്രകടനം അത്ര ആശാവഹമല്ല. ക്ലോഹ്ലിയും ധവാനും ചേര്‍ന്ന് ഈ പരമ്പരയില്‍ 664 റണ്‍സ് നേടിയപ്പോള്‍ മറ്റു ബാറ്റസ്മാന്‍മാരെല്ലാംക്കൂടി ചേര്‍ന്ന് നേടിയത് ആകെ 239 റണ്‍സാണ്. 
പരമ്പരയില്‍ മൂന്ന് ഏകദിനങ്ങള്‍ വിജയിച്ച് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്ക ഒരു കളിയും ജയിച്ചു.