• 22 Apr 2018
  • 09: 55 AM
Latest News arrow

ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

മുംബെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയ്യ്ദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് പാകിസ്ഥാന്റെ നടപടി. പുതിയ നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു. ഐക്യ രാഷ്ട്രസഭ നിരോധിച്ച സംഘടനകള്‍ ഇതോടെ പാകിസ്ഥാനിലും നിരോധിതമാകും. 

സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് പാക്ക് രാഷ്ട്രീയത്തില്‍ സജീവമാവാനുള്ള ശ്രമത്തിലായിരുന്നു ഹാഫിസ് സെയ്ദ്. അമേരിക്കയെ പ്രീതിപ്പെടുത്താനാണ് ഹാഫിസ് സെയ്ദിനെ തീവ്രവാദിയായി പ്രഖ്യാപിച്ചതെന്നാണ് അന്താരാഷ്്ട്ര നിരീക്ഷകര്‍ കാണുന്നത്. ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച്  പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തിയിരുന്നു.