• 19 Oct 2018
  • 01: 29 PM
Latest News arrow

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര്‍ കമ്പാറ അധ്യക്ഷന്‍

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച പ്രതിഭാ റായി പരാജയപ്പെട്ടു. പുരോഗമന പക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ചന്ദ്രശേഖര്‍ കമ്പാറയോടാണ് അവര്‍ പരാജയപ്പെട്ടത്. 56 വോട്ടുകള്‍ നേടി 
കമ്പാറ പുതിയ അധ്യക്ഷനായി. 29 വോട്ടുകളാണ് പ്രതിഭാ റായിക്ക് ലഭിച്ചത്. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയോടെ മല്‍സരിച്ച നന്ദകിഷോര്‍ പാണ്ഡെയും പരാജയപ്പെട്ടു. മാധവ് കൗശികാണ് വൈസ് പ്രസിഡന്റ്. കൗശികിന് 50 വോട്ടും നന്ദകിഷോറിന് 30 വോട്ടും ലഭിച്ചു. മലയാള ഭാഷാ പ്രതിനിധിയായി പ്രഭാവര്‍മ്മയെ തെരഞ്ഞെടുത്തു.