നാലാം ഏകദിനം നഷ്ടപ്പെട്ടതിന് ധവാന്റെ മൂന്ന് കാരണങ്ങള്‍

ദക്ഷിണാഫ്രിക്കെതിരായ നാലാം ഏകദിനം ഇന്ത്യയ്ക്ക് നഷ്ടമാക്കിയത് മൂന്ന് കാരണങ്ങളാണെന്നാണ് ശിഖര്‍ ധവാന്റെ വിലയിരുത്തല്‍. ഒന്ന് മഴ്. രണ്ട് ഒരു ക്യാച്ച് നഷ്ടമായത്. മൂന്ന് ഒരു നോ ബോള്‍.
ഇന്ത്യ മികച്ച രീതിയിലാണ് ബാറ്റു ചെയ്തു വന്നിരുന്നത്. ആ സമയത്താണ് കാറ്റിന്റേയും ഇടിമിന്നലിന്റേയും രൂപത്തില്‍ നിര്‍ഭാഗ്യം കടന്നു വന്നത്. മഴ രസംക്കൊല്ലിയായി വന്നതോടെ ബാറ്റിങ്ങിന്റെ താളം നഷ്ടപ്പെട്ടെന്ന് ധവാന് പറയുന്നു. മഴ പെയ്തതോടെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലേതു പോലെ പന്ത് ടേണ്‍ ചെയ്യിക്കാന്‍ സാധിച്ചില്ല. പന്തില്‍ ഗ്രിപ്പ് കിട്ടാന്‍ പോലും ബുദ്ധിമുട്ടായി.
വൈകുന്നേരങ്ങളില്‍ പന്തിനു നല്ല മൂവ്മെന്റ് ലഭിക്കുമെന്നതുക്കൊണ്ടാണ് ടോസ് ലഭിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വൈകുന്നേരം ഉണ്ടാവാറുള്ള കാറ്റും ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തിനു കാരണമായി. പക്ഷെ മഴ എല്ലാം തകിടം മറിച്ചെന്നു ധവാന് പറഞ്ഞു.
ഡേവിഡ് മില്ലറിന്റെ ക്യാച്ച് നഷ്ടമാക്കിയതാണു തോല്‍വിയുടെ മറ്റൊരു കാരണം. മില്ലറുടെ സ്കോര്‍ ആറില്‍ നില്‍ക്കെയായിരുന്നു ശ്രേയസ് അയ്യര്‍ ക്യാച്ച് നഷ്ടമാക്കിയത്. അഞ്ചാം വിക്കറ്റില്‍ മില്ലര്‍-ക്ലാസന് സഖ്യം നേടിയ 72 റണ്‍സ് അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. മില്ലര്‍ 39 റണ്‍സ് സ്കോര്‍ ചെയ്യുകയും ചെയ്തു.
മില്ലറുടെ കുറ്റി പിഴുത ആ നോബാളാണ് പരാജയത്തിന്റെ മൂന്നാമത്തെ കാരണം. ആ സമയത്ത് ഏഴ് റണ്‍സ് മാത്രമാണു മില്ലര്‍ സ്കോര്‍ ചെയ്തിട്ടുണ്ടായിരുന്നത്. യുസ്വേന്ദ്ര ചാഹലാണ് മില്ലറെ ക്ലീന്‍ ബൗള്‍ഡ് ആക്കിയത്. സാധാരണ ഗതിയില്‍ സ്പിന്നര്‍മാര്‍ നോ ബോള്‍ എറിയാറില്ലെന്നും ഇവിടെ ഭാഗ്യം മില്ലറുടെ കൂടെയായിരുന്നെന്നും ധവാന് പറഞ്ഞു.
അടുത്ത മല്‍സരത്തില്‍ കൂടുതല്‍ കരുത്തോടെ ഇന്ത്യ തിരിച്ചുവരുമെന്നും ധവാന് പറഞ്ഞു.
നാലാം ഏകദിനം അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 290 റണ്‍സ് എടുത്തു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി പുനക്രമീകരിച്ചു. 15 പന്തു ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു.
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....
- സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍