• 20 Feb 2019
  • 12: 04 PM
Latest News arrow

ആട്‌തോമ സ്‌റ്റൈലില്‍ കല്യാണം.. സംവിധായകന്‍ ഭദ്രന്റെ മകന്റെ കല്യാണ ചിത്രങ്ങള്‍ വൈറലാകുന്നു...

ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995ല്‍ പുറത്തിറങ്ങിയ  സ്ഫടികം ചിത്രത്തിന്റെ ഓളം ഇത്രകാലമായിട്ടും കെട്ടടങ്ങിയിട്ടേയില്ല. ഇപ്പോഴിതാ മകന്റെ വിവാഹച്ചടങ്ങ് ഗംഭീരമാക്കാന്‍ വീണ്ടും സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ലോറിയെ പുനരവതരിപ്പിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഭദ്രന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം സ്വദേശി സാറയുടെയും വിവാഹഘോഷത്തിലാണ് സ്ഫടികം ലോറി വീണ്ടും എത്തിയത്. സ്വീകരണ വേദിയിലേക്ക് ഈ ലോറിയിലായിരുന്നു വധൂവരന്‍മാര്‍ യാത്ര ചെയ്തത്.