• 26 May 2018
  • 07: 08 PM
Latest News arrow

ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നില്ല: കോഹ്ലി

സൗത്ത് ആഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് നായകന്‍ വിരാട് കോഹ്ലി. സൗത്ത് ആഫ്രിക്ക നന്നായി കളിച്ചന്നും അതുകൊണ്ടുത്തന്നെ അര്‍ഹിച്ച വിജയമാണ് അവര്‍ക്ക് ലഭിച്ചതെന്നും മല്‍സരശേഷം കോഹ്ലി പറഞ്ഞു. 

വൈകുന്നേരമായതോടെ പിച്ച് കൂടുതല്‍ വേഗമേറിയതായി. അതുകൊണ്ടുത്തന്നെ രണ്ടാം പകുതിയില്‍ കളിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 
പന്തുകള്‍ക്കൊന്നും കൃത്യമായ ലൈനും ലെങ്തും കിട്ടിയിരുന്നില്ല. എങ്കിലും കളിക്കാര്‍ അവരുടെ പരാമാവധി പരിശ്രമിച്ചു. പന്തിന് ചെറിയ നനവുണ്ടായിരുന്നു. അതിനാല്‍ സ്പിന്നര്‍മാര്‍ക്ക് ചെറിയ ടേണ്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. 

നാലാം ഏകദിനം അഞ്ച് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ആറ് മല്‍സരങ്ങളുള്ള സീരീസില്‍ ഇന്ത്യയ്ക്ക് മൂന്നും സൗത്ത് ആഫ്രിക്കക്ക് ഒന്നും വിജയങ്ങളായി.