• 26 May 2018
  • 07: 03 PM
Latest News arrow

പരീക്കറിനെതിരെ ട്വിറ്ററില്‍ ബിയര്‍ കുടിക്കുന്ന ചിത്രങ്ങളിട്ട് പെണ്‍കുട്ടികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നു എന്ന പരാമര്‍ശം നടത്തിയതിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി എത്തിയത്.

 # Girls Who Drink Beerഎന്ന ഹാഷ് ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പെണ്‍കുട്ടികളാണ് ഈ ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയതും. ചിലരാവട്ടെ മുന്‍ കേന്ദ്രപ്രതിരോധ മന്ത്രി കൂടിയായ പരീക്കറിനെ തങ്ങളുടെ പോസ്റ്റുകളില്‍ ടാഗ് ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടികള്‍ ബിയര്‍ ഉപയോഗിച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് വഴിയുള്ളോ എന്ന തരത്തിലാണ് വിമര്‍ശനങ്ങളിലേറെയും. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരീക്കറിന്റെ വിവാദപരാമര്‍ശം.