• 24 May 2018
  • 01: 17 PM
Latest News arrow

മോദി തന്റെ സുഹൃത്തെന്ന് യുഎഇ കിരീടാവകാശി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വീടാണ് അബുദാബിയെന്ന് യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നരേന്ദ്രമോദി തന്റെ സുഹൃത്താണെന്നും കിരീടാവകാശി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആണ് ഇക്കാര്യം അറിയിച്ചത്. 
 ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം. യുഎഇയെ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഈ പങ്കിനെക്കുറിച്ച് യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തേയും വിശ്വാസയോഗ്യമായ പ്രവര്‍ത്തനത്തേയും കിരീടാവകാശി പ്രകീര്‍ത്തിച്ചു. നേരത്തെ ഹൃദ്യമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിമാനത്താവളത്തില്‍ ലഭിച്ചത്. കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തില്‍ മോദിയെ സ്വാകരിക്കാനെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്.