• 22 Feb 2018
  • 04: 44 AM
Latest News arrow

ഈ സ്‌ക്കൂള്‍ യൂണിഫോമിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും...

ടോക്കിയോ: ജപ്പാനിലെ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും നിറയുന്നത് ഒരു സ്‌ക്കൂള്‍ യൂണിഫോമിന്റെ വിലയാണ്. ടോക്കിയോവിലെ തായ്‌മെയ് എലിമെന്ററി സ്‌കൂളാണ് ഭീമന്‍ തുക യൂണിഫോമിനായി ഈടാക്കുന്നത്. ഏകദേശം 48,000 രൂപയാണ് യൂണിഫോമിനായി ഒരു കുട്ടി നല്‍കേണ്ടത്. 
ഇറ്റാലിയന്‍ ആഡംബര വസ്ത്ര ബ്രാന്‍ഡായ അരമാനിയാണ് സ്‌കൂളിനായി യൂനിഫോം ഡിസൈന്‍ ചെയ്തത്. യൂനിഫോം, ബാഗ്, തൊപ്പി എന്നിവയടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുന്നത്. യൂനിഫോമില്‍ സ്‌കൂള്‍ ഐഡന്റിറ്റി നിലനിര്‍ത്തുകയും അതേ സമയം, കുട്ടികളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ് അരമാനിയെ കൊണ്ട് യൂനിഫോം ഡിസൈന്‍ ചെയ്യിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 
എന്നാല്‍, പുതിയ യൂനിഫോം എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടില്ല. യൂനിഫോം വാങ്ങാന്‍ ശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ മാത്രം പുതിയതിലേക്ക് മാറിയാല്‍ മതിയാകും. പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല തങ്ങളുടെ പുതിയ യൂനിഫോമെന്ന് അരമാനിയും വ്യക്തമാക്കുന്നുണ്ട്.