• 24 May 2018
  • 01: 17 PM
Latest News arrow

പലസ്തീനിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

പലസ്തീനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയം മോദി സന്ദര്‍ശിച്ചു. പലസ്തീനിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി പലസ്തീനിലെത്തിയത്. 

ജോര്‍ദാനില്‍ നിന്നാണ് മോദി പലസ്തീനിലെത്തിയത്. ജോര്‍ദ്ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററിലാണ് മോദി റാമല്ലയിലെത്തിയത്. അല്‍പ്പസമയത്തിനകം പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചനടത്തും. അഞ്ചോളം കരാറില്‍ ഇന്ത്യയും പലസ്തീനും ഒപ്പിടുമെന്നാണ് സൂചന. ഇവിടെ അറാഫത്ത് അനുമസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. റാമല്ലയിലെ ഐടി പാര്‍ക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പലസ്തീനില്‍ നിന്നും യുഎഇയിലേക്ക് തിരിക്കും. ഇവിടെ ആറാമത് ലോകഗവണ്‍മെന്റ് ഉച്ചക്കോടിയെ അഭിസംബോധന ചെയ്യും. ഇവിടെ നിന്നും അദ്ദേഹം ഒമാനിലേക്ക് പോവും. അവിടെ 11ന് ഒമാന്‍ സുല്‍ത്താനുമായി ചര്‍ച്ചയുണ്ട്. ഇന്ത്യയില്‍ മുതല്‍മുടക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിലെ വന്‍ബിസിനസുകാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രധിനിധികളേയും അദ്ദേഹം കാണുന്നുണ്ട്.