• 22 Apr 2018
  • 09: 53 AM
Latest News arrow

സോഷ്യല്‍ മീഡിയയില്‍ ഒറ്റരാത്രിക്കൊണ്ട് ഹിറ്റായി ഒരു സുന്ദരിയും പാട്ടും

ഒറ്റ രാത്രിക്കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടുകയാണ് ഒരു മലയാള ഗാനം. ഒമര്‍ ലുലു സംവിധാനം ചെയുന്ന 'ഒരു അടാര്‍ ലവ്' എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ഈ മലയാള ഗാനം. 
ഷാന്‍ റഹ്മാന്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിലെ രംഗങ്ങളും മനോഹരമാണ്. പുരികക്കൊടിയുയര്‍ത്തിയും കണ്ണടച്ചും പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയും ഈ പാട്ടിനൊപ്പം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം...