• 16 Nov 2018
  • 02: 16 PM
Latest News arrow

രുചികൂട്ടൊരുക്കി ശാന്ത അരവിന്ദന്റെ 'ലളിതം സമൃദ്ധം സ്വാദിഷ്ടം'

പുതുമയുടെ രുചിയും പഴമയുടെ പൊലിമയും ചേര്‍ത്ത് സൃഷ്ടിച്ച ശാന്ത അരവിന്ദന്റെ 'ലളിതം സമൃദ്ധം സ്വാദിഷ്ടം'  പാചകപുസ്തകം ശ്രദ്ധേയമാകുന്നു. 
തെച്ചിപ്പൂമുതല്‍ മുരിങ്ങപ്പൂവരെ, പുളിമുതല്‍ പുളിയിലവരെ, താളും തകരയും കറിവേപ്പിലയും എല്ലാം ചേര്‍ന്നുള്ള 225 ല്‍പ്പരം രുചിക്കൂട്ടങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  മത്തി, പച്ചമുളകുപുളിയിലത്തോരന്‍, കറിവേപ്പിലചിക്കന്‍, മലബാര്‍ ഈന്ത് ബീഫ് തുടങ്ങിയ പുത്തന്‍ രുചിക്കൂട്ടങ്ങളും ശാന്ത അരവിന്ദന്‍ പരിചയപ്പെടുത്തുന്നുണ്ട്. പാചകവിദ്യക്ക് പുറമെ ചില അടുക്കള നുറുങ്ങ് വിദ്യയും പുസ്തകത്തിലുണ്ട്. 
രുചിയില്‍ പുത്തന്‍ രീതികള്‍ സ്വീകരിച്ച ശാന്ത അരവിന്ദ് നിരവധി അവാര്‍ഡുകളാണ്  ഇതിനോടകം നേടികഴിഞ്ഞിട്ടുളളത്. 2008ല്‍ വേള്‍പൂള്‍ മൈക്രോവേവ് അവ്ന്‍ പാചകറാണിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ ചാനലുകളില്‍ കുക്കറിഷോ പരിപാടികളും മത്സരങ്ങളില്‍ വിധി കര്‍ത്താവായും പാചകക്ലാസ് നടത്തിയും ശ്രദ്ധേയമാകുകയാണ് ശാന്ത അരവിന്ദന്‍.