• 22 Feb 2018
  • 04: 57 AM
Latest News arrow

മൂലമ്പള്ളി പാക്കേജ്: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കണമെന്ന് വിഎം സുധീരന്‍

വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് വേണ്ടി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പള്ളി പാക്കേജ് വേഗത്തില്‍ നടപ്പിലാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎം സുധീരന്റെ കത്ത്. പാക്കേജ് വേഗത്തില്‍ നടപ്പിലാക്കാനായി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കണം. പാക്കേജ് കാലോചിതമായി പരിഷ്‌കരിച്ചാവണം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം..