• 24 May 2018
  • 01: 21 PM
Latest News arrow

ഇനി ലൈക്കുകള്‍ മാത്രമല്ല.... ഡിസ് ലൈക്കും... ഡൗണ്‍ വോട്ട് ബട്ടണ്‍ ഫീച്ചറുമായി ഫേസ്ബുക്ക്

ലൈക്കുകള്‍ മാത്രമല്ല ഇനിമുതല്‍ ഡിസ് ലൈക്ക് ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ഡൗണ്‍ വോട്ട് ബട്ടണ്‍ ആഥവാ ഡിസ് ലൈക്ക് ബട്ടണ്‍ എന്നാണ് ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്. 
ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനാണ് ഡൗണ്‍വോട്ട് ബട്ടണ്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഒരു കമന്റിന് താഴെ പ്രത്യക്ഷപ്പടുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ കമന്റ് അപ്രത്യക്ഷമാവുകയും കമന്റ് 'കുറ്റകരമാണോ' , 'തെറ്റിദ്ധരിപ്പിക്കുന്നതാണോ' , 'വിഷയവുമായി ബന്ധമില്ലാത്തതാണോ' എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

പൊതു പോസ്റ്റുകളില്‍ ചോദ്യം ചെയ്യപ്പെടേണ്ട കമന്റുകളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ പറയുന്നു. നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.