• 22 Aug 2018
  • 03: 41 AM
Latest News arrow

സമനിലയില്‍ കുരുങ്ങി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്

കൊല്‍ക്കത്ത: ഇയാന്‍ ഹ്യൂമും സന്ദേശ് ജിങ്കനുമില്ലാതെ കളത്തിലിറങ്ങിയ ബ്ലാസ്റ്റഴ്‌സ് വീണ്ടും  സമനില കുരുക്കില്‍. ബാള്‍ഡ്‌വിന്‍സണും ബെര്‍ബറ്റോവും ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ കണ്ടെത്തിയെങ്കിലും തിരിച്ചടിച്ച് കൊല്‍ക്കത്ത സമനില കണ്ടെത്തുകയായിരുന്നു. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.

കളി തുടങ്ങി ആദ്യ ഗോളടിച്ചത് ബ്ലാസ്‌റ്റേഴ്‌സാണ്. 36ാം മിനിറ്റില്‍ ഐസ്‌ലന്‍ഡ് താരം ഗുയോണ്‍ വിന്‍ണസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടു. മലയാളി താരം പ്രശാന്ത് നല്‍കിയ ക്രോസില്‍ ഒന്നു തലവെയ്‌ക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ള ബാള്‍ഡ്‌വിന്‍സണ്. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കൊല്‍ക്കത്ത തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ അലസത മുതലെടുത്ത് ഇംഗ്ലീഷ് താരം റയാന്‍ ടെയ്‌ലര്‍ ലക്ഷ്യം കാണുകയായിരുന്നു. 
ഈ കളിയിലൂടെ 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.