• 22 Feb 2018
  • 04: 45 AM
Latest News arrow

ട്രോളുകള്‍ക്ക് വിട.. പൂമരം മാര്‍ച്ചില്‍ എത്തും...

പ്രേക്ഷകര്‍ കാത്തിരുന്ന പൂമരം അവസാനം തീയേറ്ററിലേക്ക്. 2018 മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് നടന്‍ കാളിദാസ് ജയറാം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 
സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലിറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ മാര്‍ച്ചില്‍ റിലീസെന്ന വാര്‍ത്ത എത്തിയപ്പോള്‍ ഏത് മാര്‍ച്ചില്‍ എന്നായി ട്രോളന്മാരുടെ ചോദ്യം. അങ്ങനെയൊരു ചോദ്യം ഇനി ഉണ്ടാവാതിരിക്കാന്‍ റിലീസ് തിയതി 2018 എന്ന് തന്നെയാണ് കാളിദാസ് പറഞ്ഞിരിക്കുന്നത്.