• 24 May 2018
  • 01: 29 PM
Latest News arrow

ഓര്‍മ്മപ്പെടുത്തലുമായി 'എന്റെ' ഹ്രസ്വ ചിത്രം വൈറലാകുന്നു...

ശുചിത്വം പ്രധാന പ്രമേയമാക്കി പ്രഗ്നേഷ് സി.കെ സംവിധാനം ചെയ്ത  ഹ്രസ്വ ചിത്രം 'എന്റെ'  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 
പൊതുഇടങ്ങള്‍ മലിനമാക്കാനല്ല അത് സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തര്‍ക്കുമുണ്ടെന്ന തിരിച്ചറിവാണ് ഹ്രസ്വ ചിത്രം നല്‍കുന്നത്. 
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കോഴിക്കോട് മിഠായിത്തെരുവില്‍ നിന്നാണ് ചിത്രീകരിച്ചത്. കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ആസാദ് കണ്ണാടിക്കല്‍, ധന്യ രതീഷ്, ഷാരോണ്‍, അടിമാലി രാജന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ ജഗന്ത് വി.റാം, സംഗീതം സാജന്‍ കെ. റാം