• 26 May 2018
  • 07: 06 PM
Latest News arrow

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി.. ഹ്യൂമേട്ടന്‍ കളിക്കില്ല....

കൊച്ചി: മഞ്ഞപ്പടയുടെ ആരാധകരെ നിരാശയിലാഴ്ത്തി മാനേജ്‌മെന്റിന്റെ പ്രഖ്യാപനം വന്നു, ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍കളികളില്‍ ഇയാന്‍ ഹ്യൂം ഇറങ്ങിയേക്കില്ല. പരുക്കിനെത്തുടര്‍ന്നാണു ഹ്യൂമിനു കളത്തിനു പുറത്തിരിക്കേണ്ടി വന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു കൊല്‍ക്കത്തയുമായി നിര്‍ണായക മല്‍സരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്‌സിനു കുന്തമുന നഷ്ടപ്പെടുന്നത്.

'പോരാളികള്‍ വീണുപോകില്ല. പതിന്മടങ്ങു വീര്യത്തോടെ മടങ്ങിയെത്തും. കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ഥിക്കാം' കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റു ചേര്‍ത്ത് ഇയാന്‍ ഹ്യൂം വികാരനിര്‍ഭര കുറിപ്പാണു പങ്കുവച്ചത്.
'കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്‌നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.' ഹ്യൂം പറഞ്ഞു.