• 16 Nov 2018
  • 02: 05 PM
Latest News arrow

കേപ്ടൗണില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.. ദക്ഷിണാഫ്രിക്കയെ 124 റണ്‍സിന് തകര്‍ത്തു

കേപ്ടൗണ്‍: തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ജയം ഇന്ത്യയ്ക്ക്. കേപ്ടൗണില്‍ 124 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറില്‍ 179 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി സ്പിന്‍ ബോളര്‍മാരായ യുസ്!വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ നാലു വിക്കറ്റു വീതം വീഴ്ത്തി. ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റ് സ്വന്തമാക്കി.

\വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത്. 34 ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‌നലിക്കു പുറമെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. രോഹിത് ശര്‍മ (6 പന്തില്‍ പൂജ്യം), അജിങ്ക്യ രഹാനെ (13 പന്തില്‍ 11), ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 14), എം.എസ്. ധോണി (22 പന്തില്‍ 10), കേദാര്‍ ജാദവ് (ആറു പന്തില്‍ ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. ഭുവനേശ്വര്‍ കുമാര്‍ 19 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, ഫെലൂക്‌വായോ, മോറിസ്, താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജെ.പി.ഡുമിനി അര്‍ധസെഞ്ചുറി നേടി. 51 രണ്‍സെടുത്ത ഡുമിനിയെയും ഹെന്റിക് ക്ലാസനെയും ചഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ബുംമ്രയ്ക്കു വിക്കറ്റു സമ്മാനിച്ച് !ഡേവിഡ് മില്ലര്‍ പുറത്തായി. ചഹലിനു മൂന്നാം വിക്കറ്റു സമ്മാനിച്ചു കായാ സോണ്ടയും കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി ക്രിസ് മോറിസും പെക്‌ലുവായോവും മടങ്ങി. ഇമ്രാന്‍ താഹിറിനെയും എന്‍ഗിഡിയെയും ഇന്ത്യന്‍ സ്പിന്‍ ബ്രോസ് വീതിച്ചെടുത്തതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം.