• 24 Feb 2019
  • 11: 53 AM
Latest News arrow

ആമിയിലെ രണ്ടാം ഗാനവും സ്വീകരിച്ച് പ്രേക്ഷകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ കമലിന്റെ ആമിയിലെ രണ്ടാം ഗാനവുമെത്തി. എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്. പ്രണയമയി രാധാ, വിരഹിണിയതു രാധാ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ മനോഹരമായി ഗാനത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.