• 22 Aug 2018
  • 03: 35 AM
Latest News arrow

ദുബായില്‍ തൊഴില്‍ വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ്

ദുബായ്: യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍.
യു.എ.ഇ.യില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം.
യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ കുറച്ചുകാലത്തേക്ക് രാജ്യം വിട്ടവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലവില്‍ യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം.