• 20 Feb 2019
  • 11: 56 AM
Latest News arrow

മേയ്ത്ര ഹോസ്പിറ്റലില്‍ ബ്യൂറോ ഓഫ് ന്യൂറോ സയന്‍സസ് പ്രവര്‍ത്തനം തുടങ്ങി..

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ മെയ്ത്ര ഹോസ്പിറ്റലില്‍  സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസ് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ന്യൂറോളജി, അനാറ്റമി, ന്യൂറോബയോളജി, ഫിസിക്കല്‍ മെഡിസന്‍ ആന്‍ഡ് റീഹബിലിറ്റേഷന്‍ വിഭാഗങ്ങളിലെ ഫ്രൊഫസര്‍ ഡോ. സ്റ്റീവന്‍ ക്രാമര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ന്യൂറോസയന്‍സിന് ഇത്രയും ആത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു കേന്ദ്രം പ്രവര്‍ത്തനം നൂതനമായ സാങ്കേതിക വിദ്യയാണെന്ന് ലോകമെമ്പാടുമുള്ള വിവിധ ന്യൂറോസയന്‍സ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള തനിക്ക് സംശയം കൂടാതെ പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാരുടെ സേവനവും കൂടിചേരുമ്പോള്‍ ഈ കേന്ദ്രം ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ മികച്ച നിലവാരം ഉറപ്പാക്കുമെന്ന കാര്യത്തിലും സംശയമില്ലെന്ന് ക്രാമര്‍ കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയിലെ ആരോഗ്യപരിപാലന സംവിധാനത്തില്‍ മാറ്റം കൊണ്ടുവരികയെന്നതാണ് മെയ്ത്രയുടെ ലക്ഷ്യമെന്ന് മെയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറും ക്ലിനിക്കല്‍ സര്‍വീസസ് മേധാവിയുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു. രോഗിയുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ വശങ്ങള്‍ പരിഗണിച്ച് സുതാര്യവും സാമ്പത്തികവുമായി താങ്ങാനാവുന്നതുമായ പരിപാലനം ഉറപ്പാക്കുന്ന രോഗീ കേന്ദ്രീകൃത സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത്.
അത്യാധുനിക വ്യക്തിഗത ഇന്റന്‍സീവ് കെയര്‍, ട്രോമ കെയര്‍ സംവിധാനങ്ങള്‍, 24 മണിക്കൂറും ലഭ്യമാക്കുന്ന അടിയന്തര ന്യൂറോസര്‍ജറി സേവനങ്ങള്‍, അത്യാധുനിക ന്യൂറോ ഐസിയു എന്നിവയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസിന്റെ മറ്റ് സവിശേഷതകള്‍. ലോകത്തിലെ മികച്ചതും ആധുനികവുമായ ഹാര്‍ഡ്‌വെയറും ഇന്റര്‍വെന്‍ഷണല്‍ സോഫ്റ്റ്‌വെയര്‍ ഘടകങ്ങളാലും സജ്ജീകരിച്ച കാത്ത് ലാബും ഇവിടുത്തെ പ്രത്യേകതയാണ്. ഹെഡ് ഇന്‍ജൂറിയും മള്‍ട്ടി ഓര്‍ഗന്‍ ഇന്‍ജുറിയുമായെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ പ്രതിബദ്ധരായ സീനിയര്‍ ഇന്റര്‍വെന്‍ഷണലിസ്റ്റുകളുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. ലോക നിലവാരത്തിലുള്ള റീഹാബിലിറ്റേഷന്‍ തെറാപ്പി സെന്റര്‍ സഹിതമുള്ള ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌പൈനല്‍ കോഡ് ഇന്‍ജ്യുറി മാനേജ്‌മെന്റ് യൂണിറ്റ് ഈ സെന്ററിലെ മറ്റൊരു സവിശേഷ വിഭാഗമാണ്. 
വിദഗ്ധ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് ലോകോത്തര നിലവാരത്തിലുളള സമഗ്രവും സംയോജിതവുമായ ആരോഗ്യ പരിപാലനമാണ് മെയ്ത്രയിലെ ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ വിഭാഗങ്ങള്‍ ലഭ്യമാക്കുകയെന്ന് ന്യൂറോസയന്‍സസ് വിഭാഗം ചെയര്‍മാനും ഈ രംഗത്ത് മൂന്ന് ദശാബ്ദത്തിലേറെ പരിചയസമ്പത്തുള്ള ഡോ. കെ.എ സലാം പറഞ്ഞു. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍, രോഗനിര്‍ണയം, ചികിത്സ എന്നിവയടങ്ങുന്ന സമഗ്രമായ പരിപാലനമാണ് ഇവിടെ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂറോ സര്‍ജറിയില്‍ 20-വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ഡോ. ശ്യാം സുന്ദറാണ് സെന്ററിലെ ന്യൂറോസര്‍ജറി വിഭാഗത്തിന്റെ മേധാവി. സങ്കീര്‍ണമായ ന്യൂറോ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, അപസ്മാരം, പാര്‍ക്കിന്‍സണന്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് സമഗ്രമായ പരിപാലനം കേന്ദ്രത്തില്‍ ലഭ്യമാകും. ബ്രെയിന്‍ ട്യൂമര്‍, നട്ടെല്ലിന്റെ ട്യൂമര്‍, രക്തക്കുഴലിലെ മുഴകള്‍, വാസ്‌കുലര്‍ ന്യൂറോസര്‍ജറി, പിറ്റിയൂട്ടറി ട്യൂമറുകള്‍, സ്‌കള്‍ ബേസ് ആന്‍ഡ് എന്‍ഡോസ്‌കോപിക് പ്രോസീജ്യറുകള്‍, ഫങ്ഷണല്‍ സര്‍ജറികള്‍, എപ്പിലപ്‌സി സര്‍ജറികള്‍, ഹെഡ് ആന്‍ഡ് സ്‌പൈന്‍ ട്രോമ, ന്യൂറോ വാസ്‌കുലര്‍ പ്രോസീജ്യറുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനവും അതിനൂതന സൗകര്യങ്ങളും ഇവിടെ ലഭ്യമാകും.