• 19 Feb 2018
  • 12: 02 AM
Latest News arrow

മലയാള സിനിമയില്‍ മറ്റൊരു വനിതാ കൂട്ടായ്മ കൂടെ രംഗത്ത്

മലയാള സിനിമയില്‍ വുമണ്‍ കളക്റ്റീവ് ഇന്‍ സിനിമ എന്ന പേരില്‍ ഒരു വനിതാ ചലച്ചിത്ര കൂട്ടായ്മ രൂപീകരിച്ചതിന് പിന്നാലെ മറ്റൊരു സ്ത്രീ കൂട്ടായ്മ കൂടെ രംഗത്ത്. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ.

ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ പെണ്‍കൂട്ടായ്മ രൂപീകരിച്ചത്. കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു. നേരത്തെ ഡബ്ല്യു.സി.സി രൂപീകരിച്ചപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി,  സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതിയും ഉള്‍പ്പെടെയുള്ളവര്‍ പരാതി പറഞ്ഞിരുന്നു.