• 22 Aug 2018
  • 03: 37 AM
Latest News arrow

ഇന്ത്യന്‍ പുലിക്കുട്ടികളുടെ കംഗാരു വേട്ട; ഇന്ത്യയ്ക്ക് വിജയക്കിരീടം

ന്യൂസിലാന്‍ഡ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും വിജയക്കിരീടം. 
67 പന്ത് ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം. 101 പന്തില്‍ 100 റണ്‍സടിച്ച ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നാലാം കിരീടം സ്വന്തമാക്കിയത്. അണ്ടര്‍19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. 

ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചിപിടിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ ഓസീസ് കളഞ്ഞത്.