• 16 Nov 2018
  • 02: 18 PM
Latest News arrow

ബജറ്റിന് ശേഷം സൂചികകളില്‍ വന്‍ ഇടിവ്

മുംബൈ: എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിന് ശേഷമുള്ള ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബജറ്റിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന വ്യാപകമായ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഓഹരിവിപണിയും ഇടിഞ്ഞത്. ബജറ്റില്‍ നിക്ഷേപകരെയും നിരാശപ്പെടുത്തുകയായിരുന്നു.

ബജറ്റിലെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഓഹരി വിപണിയിലെ ഇടിവിന്റെ പ്രധാന കാരണം. സെന്‍സെക്‌സ് 463 പോയിന്റ് ഇടിഞ്ഞ് 35,501ലെത്തിയപ്പോള്‍ നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 11,000ലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. സൂചികകളിലെ വ്യതിയാനം ഇപ്പോഴും തുടരുകയാണ്.