• 14 Dec 2018
  • 03: 07 AM
Latest News arrow

അശ്ലീല സംഭാഷണം; അമല പോളിന്റെ പരാതിയില്‍ വ്യവസായി അറസ്റ്റില്‍

നൃത്ത സ്‌കൂള്‍ ഉടമസ്ഥന്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന നടി അമലാപോളിന്റെ പരാതിയില്‍ വ്യവസായി കൊട്ടിവാക്കം സ്വദേശി അഴകേശനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീശാക്തീകരണം വിഷയമാക്കി മലേഷ്യയില്‍ നടക്കേണ്ട മെഗാ ഷോയുടെ റിഹേഴ്‌സല്‍ ചെന്നൈ ത്യാഗരാജ നഗറിലെ സ്റ്റുഡിയോവില്‍ നടക്കുന്നതിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് കൂടുതല്‍ സുരക്ഷാപ്രശ്‌നം നേരിടുമോ എന്നുള്ള ഭയംകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അമല മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ അമലപോളിനൊപ്പമുള്ളവര്‍ തന്നെ മര്‍ദിച്ചെന്ന് കാണിച്ച് അഴകേശന്‍ തിരിച്ചും പരാതി നല്‍കിയിട്ടണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.