കമല സുരയ്യക്ക് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ല്.

ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യകാരിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുമായ കമല സുരയ്യക്ക് ആദരമര്‍പ്പിച്ച് ഗൂഗ്ള്‍ ഡൂഡ്ല്. കമല സുരയ്യക്ക് ആദര്മര്പ്പിക്കുന്ന ഡൂഡ്ല് കലാകാരനായ മഞ്ജിത് താപ് ആണ് തയാറാക്കിയിരിക്കുന്നത്.
1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി ചെറുകഥ, കവിതകള്‍, നോവല്‍, ജീവചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കമല നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ആധുനിക ഇംഗ്ളീഷ് കവിതയുടെ മാതാവ് എന്ന പേരും അവര്‍ സ്വന്തമാക്കി. 68ാം വയസ്സിലാണ് അവര്‍ ഇസ്ലാമിലേക്ക് മതം മാറി കമല സുരയ്യ എന്ന പേര് സ്വീകരിച്ചത്. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് കമല സുരയ്യ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....