• 16 Nov 2018
  • 02: 10 PM
Latest News arrow

ടെലിവിഷന്‍ അവതാരകയായി ഇനി റോബോട്ടും..

 

ജപ്പാനില്‍ ടെലിവിഷന്‍ അവതാരകയായി റോബോട്ട് എത്തുന്നു. ആത്മാവുള്ള റോബോട്ടെന്നാണ് ഇതിനെ ശില്പികള്‍ വിളിക്കുന്നത്. എറീക്ക എന്ന് പേരിട്ടിട്ടുള്ള ഈ റോബോട്ടിന്റെ ചുരുക്കം വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ.

സ്വതന്ത്രയായി ചിന്തിക്കാന്‍ ബോധമുള്ള റോബോട്ടായിരിക്കും വാര്‍ത്ത വായിക്കാനായി എത്തുകയെന്ന് അതിന്റെ സ്രഷ്ടാവായ ഹിരോഷി ഇഷിഗുറോ പറഞ്ഞു. മനുഷ്യര്‍ക്കൊപ്പമിരുന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വാര്‍ത്ത വായിക്കാന്‍ ഈ റോബോട്ടിനാകുമെന്നാണ് കരുതുന്നത്. 

ജപ്പാനിലെ ഏറ്റവും പണച്ചെലവേറിയ ശാസ്ത്ര പ്രൊജക്ടിന്റെ ഭാഗമായാണ് എറീക്കയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജെ.എസ്.ടി. ഇറാറ്റോ എന്നാണ് ഈ പ്രൊജക്ടിന്റെ പേര്. ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ഇന്റലിജന്റ് റോബോട്ടിക്‌സ് ലബോറട്ടറിയിലാണ് എറീക്കയുടെ ജനനം. 23 വയസ്സുള്ള ഒരു യുവതിയുടെ രൂപത്തിലാണ് റോബോട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. പൂര്‍ണമായ തോതിലുള്ള വാര്‍ത്താ അവതാരകയായി എറീക്ക ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്നും അവര്‍ പറയുന്നു.