• 22 Aug 2018
  • 11: 46 AM
Latest News arrow

സൗദിയില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു

സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യകളില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. നാലുദിവസമായി തബൂക്കില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ജോര്‍ദാനിന്റെ അതിര്‍ത്തി പ്രദേശമായ തബൂക്കില്‍ കഴിഞ്ഞദിവസം മഞ്ഞുവീഴ്ച വളരെ ശക്തമായി. മലയോരമേഖലയായ ജബല്‍ ലോസ്, ഹലകാന്‍ എന്നിവിടെയാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.

മരുഭൂമിയിലും മലനിരകളിലുമുള്ള മഞ്ഞ് കാണാന്‍ സ്വദേശികളും വിദേശികളടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.  മഞ്ഞുവീഴ്ച ശക്തമായതോടെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.