• 16 Nov 2018
  • 02: 04 PM
Latest News arrow

അതിഥികളെ വരവേല്‍ക്കാന്‍ ഇനി തനിയെ നീങ്ങുന്ന ചെരുപ്പുകള്‍

ഹോട്ടലുകളിലെത്തുമ്പോള്‍ വഴികാട്ടിയായെത്തുന്നത് ചെരുപ്പുകളും തലയിണകളും ഒക്കെയാണെങ്കിലോ? ജപ്പാനിലെ ഒരു ഹോട്ടലാണ് അതിഥികള്‍ക്ക് ഇടാനുള്ള ചെരുപ്പുകളില്‍ കിടിലന്‍ ടെക്‌നോളജി കൊണ്ടുവന്നിരിക്കുന്നത്.

ഹോട്ടലിലെത്തുന്ന അതിഥികളെ  ചെരുപ്പുകള്‍ അങ്ങോട്ട് പോയി സ്വീകരിക്കും. ചെരുപ്പുകള്‍ തനിയെ നീങ്ങും. ഹോട്ടലിലെ ജോലിക്കാരുടെ ഭാരം കുറഞ്ഞ് കിട്ടാനും ഈ ഓട്ടോമാറ്റിക് ചെരുപ്പുകള്‍ സഹായിക്കുന്നു. നീങ്ങുന്ന തലയണ, കസേര എന്നിവയും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. നിസാന്‍ ആണ് ഈ ചെരുപ്പുകള്‍ നിര്‍മ്മിച്ചത്. പ്രോ പൈലറ്റ് പാര്‍ക്ക് ടെക്‌നോളജി ഉപയോഗിച്ചാണ് ചെരുപ്പുകള്‍ നീങ്ങുന്നത്.