• 16 Nov 2018
  • 02: 14 PM
Latest News arrow

ഒമാനില്‍ ആറുമാസത്തേക്ക് വിസാ വിലക്ക്

മസ്‌ക്കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഐ.ടി., അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും.