• 22 Aug 2018
  • 11: 45 AM
Latest News arrow

കുടിവെള്ളം കാട്ടിലെത്തും; നാട്ടിലെത്തുന്ന കാട്ടുമൃഗങ്ങളെ തടയാന്‍ തമിഴ്‌നാട് മാതൃക

അഗളി:നാട്ടിലെത്തുന്ന കാട്ടുമൃഗങ്ങളെ തടയാന്‍ തമിഴ്‌നാടിനെ മാതൃകയാക്കിരിക്കുകയാണ് കേരളം. ആനയ്ക്കും മറ്റ് വന്യജീവികള്‍ക്കും കാടിനുള്ളില്‍ത്തന്നെ കുടിവെള്ളമെത്തിച്ചാണ് തമിഴ്‌നാട് വനംവകുപ്പ് പ്രദേശവാസികള്‍ക്ക് സുരക്ഷയൊരുക്കുന്നത്.ജലസംഭരണികള്‍ സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. ഇതിനായി കോയമ്പത്തൂര്‍ വനം ഡിവിഷനുകീഴില്‍ സ്ഥാപിച്ചത് 115 സംഭരണികളാണ്. ഒരേസമയം വന്യമൃഗങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഇതിലൂടെ ഒരുക്കാന്‍ സാധിക്കും. വന്യജീവികളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നല്‍കിയാണ് സംഭരണികള്‍ നിര്‍മിച്ചിരിക്കുന്നത്. ടാങ്കുകള്‍ക്കുള്ളത് 5000 ലിറ്റര്‍ സംഭരണശേഷിയാണ്.

ഗതാഗതസൗകര്യമുള്ള ഭാഗങ്ങളില്‍ ലോറിയില്‍ വെള്ളമെത്തിക്കും. രണ്ടുദിവസത്തിലൊരിക്കലാണ് വെള്ളമെത്തിക്കുന്നത്. മറ്റ് ഭാഗങ്ങളില്‍ കുഴല്‍ക്കിണര്‍ വഴിയും. മൃഗങ്ങളുടെ സഞ്ചാരപാത, കാടിനുള്ളിലെ ജലസ്രോതസ്സുകള്‍ എന്നിവയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.സംഭരണിക്കുള്ളില്‍ മൃഗങ്ങള്‍ വീഴാതിരിക്കാന്‍ സംരക്ഷണ ഭിത്തികളുണ്ട്. കൂടാതെ ഇവ വ്യത്തിയായി സൂക്ഷിക്കുന്നതിനും ഉദ്യോഗസ്ഥര്‍ പ്രത്യേകപരിഗണന നല്‍കുന്നു.