• 22 Aug 2018
  • 03: 45 AM
Latest News arrow

മുസ്ലീം സ്ത്രീ വാങ്ക് വിളിച്ചു ..;ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ജാമിത ടീച്ചര്‍

ഇന്ത്യയില്‍ ആദ്യമായി സ്ത്രീ നേതൃത്വം നല്‍കുന്ന ജുമുഅ (വെള്ളിയാഴ്ച പ്രാര്‍ത്ഥന) മലപ്പുറം വണ്ടൂര്‍ ചെറുകോടുള്ള ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേന്ദ്ര ഓഫീസില്‍ നടന്നു. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചറാണ് ജുമുഅ നമസ്‌കാരത്തിന് ഇമാം ആയത്. ആരാധനയായ ഖുതുബയും നമസ്‌കാരവും ജാമിദ ടീച്ചറിന്റെ നേതൃത്വത്തിലാണ് നടന്നത്. 

'ഖുര്‍ആന്‍ പറയുന്നത് പ്രകാരം, ഇസ്ലാമിലെ ഒരു തരത്തിലുള്ള ആരാധനകള്‍ക്കും വിശ്വാസങ്ങള്‍ക്കും പുരുഷന്‍, സ്ത്രീ എന്ന വേര്‍തിരിവ് ഇല്ലെന്ന് ജാമിദ ടീച്ചര്‍ വ്യക്തമാക്കി. ചേകന്നൂര്‍ മൗലവിയുടെ ആശയം ഉള്‍ക്കൊണ്ടാണ് സുന്നത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം. 

 'വാങ്ക്' എന്ന കഥ വായനക്കാരിലെത്തുന്ന ദിവസംതന്നെ സമാനമായ സംഭവം നടക്കുന്നത് കൗതുകത്തോടെ കാണുന്നുവെന്ന് വാങ്ക് എഴുതിയ പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര്‍ പ്രതികരിച്ചു. വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന റസിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെ കഥയാണിത്. കഥ വായനക്കാരിലെക്കെത്തുന്ന ദിവസം തന്നെയാണ്  സമാനമായ സംഭവം മലപ്പുറത്ത് നടക്കുന്നത്.