• 22 Aug 2018
  • 11: 45 AM
Latest News arrow

പുസ്തകങ്ങള്‍ വായിച്ചു തരാനും ഇനി ഗൂഗിള്‍

പുസ്തകങ്ങള്‍ വായിക്കാനും ഇനി ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളിലാണ് ഗൂഗിള്‍ ഓഡിയോ ബുക്‌സ് എന്ന സംവിധാനത്തോടു കൂടി പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. 

ഓഡിയോ ബുക്‌സിന്റെ സഹായത്തോടെ  നിങ്ങള്‍ക്ക്  ഗൂഗിള്‍ അസിസ്റ്റന്റിനോട് പുസ്തകങ്ങള്‍ വായിച്ചു തരാന്‍ ആവശ്യപ്പെടാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇത് ലഭ്യമാണ്. ഒന്‍പത് ഭാഷകളിലാണ് ഓഡിയോ ബുക്ക്‌സ് പ്രവര്‍ത്തിക്കുക.

ഓഡിയോ ബുക്‌സില്‍ പ്രമുഖരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് ' ഓകെ ഗൂഗിള്‍ റീഡ് മൈ ബുക്ക്' എന്ന് കമന്റ് നല്‍കിയാല്‍ മതി. ഗൂഗിള്‍ ഹോം സ്പീക്കറിലും ഈ സൗകര്യം ലഭ്യമാവും.

ഓഡിയോ ബുക്ക്‌സുമായി ബന്ധിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ഐഓഎസ്, ആന്‍ഡ്രോയിഡ് വെയര്‍, ക്രോംകാസ്റ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ലാപ്‌ടോപ് എന്നിവയില്‍ ലഭ്യമാവുമെന്ന് ഗൂഗിള്‍ പ്ലേ ബുക്‌സ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവി ഗ്രേഗ് ഹാര്‍ട്രെല്‍ പറഞ്ഞു.

ഓഡിയോ ബുക്ക് വാങ്ങുന്നതിന് മുമ്പ്് അല്‍പനേരം കേട്ട് നോക്കാവുന്നതാണ്. 'ഓകെ ഗൂഗിള്‍ ഹൂ ഇസ് ദി ഓതര്‍' ഒകെ ഗൂഗിള്‍ സ്റ്റോപ്പ് പ്ലെയിങ് ഇന്‍ 20 മിനിറ്റിസ്' തുടങ്ങിയ കമന്റുകളും ഗൂഗിള്‍ അസിസ്റ്റന്റിന് നല്‍കാം.

ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നും ഒരു പുസ്തകം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. അതായത് ആദ്യം നിങ്ങള്‍ ഫോണ്‍ വഴി കേട്ട പുസ്തകം പിന്നീട് ടാബിലോ മറ്റേതെങ്കിലും ഉപകരണം വഴിയോ കേള്‍ക്കാവുന്നതാണ്. നിങ്ങളുടെ ആദ്യ ഓഡിയോ ബുക്കിന് ഗൂഗിള്‍ 50 ശതമാനം വില കിഴിവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.