• 14 Dec 2018
  • 03: 18 AM
Latest News arrow

ചീഫ് ജസ്റ്റിസിന്റെ പാവാട പരാമര്‍ശം; മാപ്പ് പറയണമെന്ന് വനിതാ സംഘടനകള്‍

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പാവാട പരാമര്‍ശം വിവാദമാകുന്നു. ചീഫ് ജസ്റ്റിസ് സാകിബ് നിസാറിന്റേത് ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നും നിയമരംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിനെ ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്സാഹപ്പെടുത്തുമെന്നും വനിതാ സംഘടനകള്‍ ആരോപിച്ചു. 

ഈ മാസം 13നായിരുന്നു കറാച്ചിയില്‍ നടന്ന ഒരു പൊതുപാടിയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളെ ഉദ്ധരിച്ച് ജസ്റ്റിസ് പ്രഭാഷണം നടത്തിയത്.

'ഒരു നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം. നീളമേറുംതോറും വിഷയം മറയ്ക്കപ്പെടും. നീളം കുറഞ്ഞാല്‍ ആളുകളുടെ താത്പര്യം വര്‍ദ്ധിക്കും'. ഇതായിരുന്നു സാകിബ് പറഞ്ഞത്. എന്നാല്‍, സ്ത്രീകളുടെ നേര്‍ക്കുള്ള ഇരട്ടത്താപ്പും ലൈംഗീകതയും കലര്‍ന്ന കാഴ്ചപ്പാടുമാണെന്നും ചീഫ് ജസ്റ്റിസ് മാപ്പു പറയണമെന്നും വിമണ്‍സ് ആക്ഷന്‍ ഫോറം വ്യക്തമാക്കി.