• 18 Feb 2018
  • 11: 40 PM
Latest News arrow

മരത്തെ ദത്തെടുക്കാന്‍ നിയമമുള്ള സംസ്ഥാനം

സ്വന്തം ജ്യേഷ്ഠനും സഹോദരിയുമെല്ലാമായി മരങ്ങളെ ദത്തെടുക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. അങ്ങനെയൊരിടമാണ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിം. ഇവിടെ കുടുംബാംഗമായി ഒരു മരത്തെ നമുക്ക് തെരഞ്ഞെടുക്കാം. 

സിക്കിം വനവകുപ്പാണ് പദ്ധതിക്ക് തുടക്കമിടുന്നത്. മിത്, മിത്‌നി, സ്മൃതി എന്നിങ്ങനെ മൂന്നുതരത്തിലാണ് മരങ്ങളെ ബന്ധുവാക്കാവുന്നത്. (ബന്ധുവായി മരത്തിനെ സ്വീകരിക്കാം, രക്ഷിതാവായി മരത്തെ സ്വീകരിക്കാം, പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ ഒരു മരത്തെ ദത്തെടുക്കാം)

വനവകുപ്പ് തന്നെയാണ് മരങ്ങളെ ദത്തെടുക്കാനുള്ള അധികാരവും നല്‍കുന്നത്. ആദ്യം ഇതിന് അപേക്ഷ നല്‍കണം. കര്‍ശന പരിശോധനകള്‍ കഴിഞ്ഞാല്‍ സ്വന്തം പേരില്‍ മരത്തെ ദത്തെടുക്കാം. സ്വന്തം പറമ്പിലോ മറ്റിടങ്ങളിലോ ആകാം മരം. മറ്റിടങ്ങളിലാണെങ്കില്‍ അതിന് പ്രത്യേകം രേഖയുണ്ടാക്കും. പൊതുസ്ഥലത്തുള്ള മരമാണെങ്കില്‍ ഏത് സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലാണോ അത് വരുന്നത് അവരുടെ അനുമതി വേണം. മരത്തെ പരിപാലിക്കാതിരുന്നാല്‍ വനവകുപ്പ് നിയമം അനുസരിച്ചുള്ള ശിക്ഷയും ലഭിക്കും എന്നതാണ് പ്രത്യേകത.