• 18 Feb 2018
  • 11: 58 PM
Latest News arrow

അവരെ മാധവിക്കുട്ടിയമ്മയെന്ന് വിളിക്കരുത്...; എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ആരാധിക

കവയത്രി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മയെന്ന് വിളിക്കരുതെന്ന് എഴുത്തുകാരിയും ചലച്ചിത്ര സംവിധായകയുമായ ശ്രീബാല കെ. മേനോന്‍. 
ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേര്‍ത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേര്‍ത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ ശ്രീബാല ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം,