• 22 Feb 2018
  • 04: 56 AM
Latest News arrow

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍.. ഓഹരി മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ്

ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റിന് ചരിത്രം മുഹൂര്‍ത്തം. ഒറ്റ ദിവസത്തെ വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഒരു നാഴികക്കല്ല് പിന്നിട്ടു. സെന്‍സെക്‌സ് 36,000 പോയിന്റും നിഫ്റ്റി 11,000 പോയിന്റും മറികടന്നു.
വിപണിയിലെ തുടര്‍ച്ചയായ കുതിപ്പ് ഇന്നും തുടരുകയാണ്. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ പ്രകടമായ കുതിപ്പിനെ പിന്‍പറ്റിയാണ് ഇന്ന് ട്രേഡിങിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ മുന്നേറ്റം ഉണ്ടായത്. അമേരിക്കയില്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി താത്കാലികമായി പരിഹരിക്കപ്പെട്ടത് മുന്നേറ്റത്തിന് സഹായകമായി. ഏറെ ശ്രദ്ധേയമായ വസ്തുത നിഫ്റ്റി അതിന്റെ ചരിത്രത്തില്‍ ആദ്യമായി 16000 പോയിന്റ് മാറി കടന്നു എന്നതാണ്. ഇപ്പോള്‍ 55 .20 പോയിന്റ് ഉയര്‍ന്ന് 11042 .40 പോയിന്റിലാണ് വ്യപാരം നടക്കുന്നത്. സെന്‍സെക്‌സും ചരിത്ര നേട്ടത്തിലാണ്. ഇത് 36,000 പോയിന്റ് എന്ന നേട്ടം കൈവരിച്ചു മുന്നേറുകയാണ്. ഏതാനും ആഴ്ചകള്‍ക്കിടയില്‍ മാത്രം സെന്‍സെക്‌സ് 1000 പോയിന്റിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ 233 .33 പോയിന്റ് ഉയര്‍ന്ന് 36031 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്.