• 22 Feb 2018
  • 04: 58 AM
Latest News arrow

എണ്ണയുത്പാദനത്തിന്‍ യു.എസ്. ഇക്കൊല്ലം സൗദിയെ കടത്തിവെട്ടും

പാരിസ്:  എണ്ണയുത്പാദന രംഗത്ത് അമേരിക്ക ഇക്കൊല്ലം സൗദി അറേബ്യയെ കടത്തിവെട്ടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. റഷ്യക്കുപിന്നില്‍ രണ്ടാംസ്ഥാനത്ത് യു.എസ്. എത്തുമെന്ന് എണ്ണവിപണി സംബന്ധിച്ച പ്രതിമാസറിപ്പോര്‍ട്ടില്‍ ഐ.ഇ.എ. പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് റഷ്യയാണ്. രണ്ടാം സ്ഥാനമാണ് സൗദിക്ക്. ഇപ്പോള്‍ സൗദിയും റഷ്യയും ഉല്‍പ്പാദനം  കുറച്ചപ്പോള്‍ അമേരിക്കന്‍ വന്‍ മുന്നേറ്റം നടത്തി. അമേരിക്കന്‍ അസംസ്‌കൃത എണ്ണ ആഗോള വിപണി കീഴടക്കുകയാണ്. 99 ലക്ഷം ബാരല്‍ 99 ലക്ഷം ബാരല്‍ എണ്ണയാണ് അമേരിക്ക ഓരോ ദിവസവും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ഒരു ഒരു കോടിയാക്കാനുള്ള നീക്കത്തിലാണവര്‍. അങ്ങനെ സംഭവിച്ചാല്‍ സൗദിയെ മറികടക്കും. അമേരിക്ക അഞ്ച് പതിറ്റാണ്ടിനിടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതോടെ സൗദി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടും. റഷ്യയും യു.എസുമായുള്ള മത്സരവും ശക്തമാകും. ഒപെക്കും ഇതില്‍ അംഗങ്ങളല്ലാത്ത എണ്ണയുത്പാദകരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സൗദി എണ്ണയേക്കാള്‍ വില കുറവാണ് അമേരിക്കയുടെ എണ്ണയ്ക്ക്. അതുകൊണ്ടു തന്നെ ആഗോള വിപണയില്‍ അമേരിക്കന്‍ എണ്ണയ്ക്ക് വലിയ സ്വീകാര്യതയാണ്. 2014ല്‍ ഇടിഞ്ഞ അസംസ്‌കൃത എണ്ണവില ഇപ്പോള്‍ വീപ്പയ്ക്ക് 70 ഡോളര്‍ (4,468 രൂപ) എന്നനിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്. എണ്ണവില ഉയരുന്നത് ഷെയ്ല്‍ എണ്ണയോടുള്ള താത്പര്യം കൂട്ടി. ഷെയ്ല്‍ എണ്ണയോടുള്ള താല്‍പ്പര്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്.  ഭൂമിക്കടിയിലെ കനംകുറഞ്ഞ പാറയായ ഷെയ്ല്‍ തുരന്നെടുക്കുന്ന എണ്ണയാണ് അമേരിക്ക വിപണിയിലെത്തിക്കുന്നത്. ഇതിന് വേണ്ടി അമേരിക്ക ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഭൂഗര്‍ഭ ജലം മലിനമാക്കുന്നതാണെന്ന് ചെറുഭൂകമ്പങ്ങള്‍ക്കിടയാക്കുന്നുവെന്നും ആക്ഷേപമുണ്ട്.