• 22 Feb 2018
  • 04: 57 AM
Latest News arrow

വെള്ളത്തിനടിയിലെ ഏറ്റവും നീളം കൂടിയ ഗുഹയുടെ അത്ഭുതകാഴ്ചകള്‍ കാണാം

കടലും കടലിന്റെ അടിത്തട്ടും എപ്പോഴും മനുഷ്യന് അത്ഭുതങ്ങളുടെ ലോകം തുറന്നു തരാറുണ്ട്. ജലത്തിന്റെ ഒഴുക്കില്‍ ഒളിപ്പിച്ചുവച്ച സൗന്ദര്യത്തെയും ഭൂപ്രകൃതിയെയും കണ്ടെത്താന്‍ ശാസ്ത്രലോകം ശ്രമിക്കാറുമുണ്ട്. ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വെള്ളത്തിനടിയിലെ ഗുഹ കിഴക്കന്‍ മെക്‌സിക്കോയിലെ ഒരു കൂട്ടം മുങ്ങല്‍ വിദഗ്ദരായ പുരാവസ്തു ഗവേഷകര്‍  മെക്‌സിക്കോയില്‍ കണ്ടെത്തിയിരിക്കുകയാണ്. 347 കിലോമീറ്റര്‍ നീളമുള്ള പാത വെള്ളത്തിനടിയിലെ രണ്ട് ഗുഹകളെ ബന്ധിപ്പിക്കുന്നുണ്ട്. മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച് റിസോര്‍ട്ടിന് സമീപമാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണവും മറ്റുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മുങ്ങല്‍ വിദഗ്ദര്‍ ഗുഹ കണ്ടെത്തിയത്.

ചരിത്രപരമായ ഒരുപാട് വിവരങ്ങള്‍ക്ക് ഈ ഗുഹ പുതുവെളിച്ചം നല്‍കുമെന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. പുരാതന മായന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളിലേക്ക് ഇത് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
വീഡിയോ കാണാം: