• 24 May 2018
  • 01: 37 PM
Latest News arrow

2018 ലെ സെലിബ്രിറ്റി കലണ്ടറില്‍ മാനുഷി ചില്ലറും

2017 ലെ ലോകസുന്ദരി  മാനുഷി ചില്ലര്‍ 2018 ലെ സെലിബ്രിറ്റി കലണ്ടറില്‍. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍ 2018 ലാണ് ബോളിവുഡിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം മാനുഷിയും ഇടം പിടിച്ചിരിക്കുന്നത്. മാനുഷിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധേയമായിരുന്നു.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ,പരിണീതി ചോപ്ര, വിദ്യാ ബാലന്‍,അക്ഷയ്കുമാര്‍, സോനാക്ഷി സിന്‍ഹ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ സെലിബ്രിറ്റി കലണ്ടറിന്റെ ഭാഗമായിട്ടുണ്ട് . ലോക സുന്ദരിയുടെ ബോളിവുഡ് രംഗപ്രവേശത്തിന്റെ ആദ്യപടിയായിരിക്കും സെലിബ്രിറ്റി കലണ്ടറെന്നാണ് അഭ്യൂഹങ്ങള്‍. 

2017 ലെ ലോകസുന്ദരിപ്പട്ടം നേടിയ ശേഷം ചില്ലറിന്റെ ബോളിവുഡ് പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. ഐശ്വര്യറായ്, പ്രിയങ്ക ചോപ്രയുമെല്ലാം ലോക സുന്ദരിപ്പട്ടം നേടിയതിനു ശേഷം ബോളിവുഡില്‍ രംഗപ്രവേശം ചെയ്തവരാണ്. എന്നാല്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് മാനുഷി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.