• 16 Nov 2018
  • 02: 16 PM
Latest News arrow

ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഗൂഗിള്‍ മാപ്പിനെയും വെല്ലും

ന്യൂഡല്‍ഹി:ജനുവരി 12ന് ഐഎസ്ആര്‍ഒ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് II ല്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യയുടെ നൂറാമത് സാറ്റലൈറ്റായ കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നുള്ള ചിത്രങ്ങളെക്കാള്‍ മികച്ചതാണെന്നാണ് ഐഎസ്ആര്‍ഒയുടെ അവകാശവാദം.

അത്യാധുനിക വിദൂര നീയന്ത്രിത ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്കക. ഈ സീരിസില്‍ മുമ്പ് വിക്ഷേപിച്ച് ആറ് ഉപഗ്രഹങ്ങള്‍ക്ക് സമാനമാണ് കാര്‍ട്ടോസാറ്റിന്റെയും രൂപരേഖയെങ്കിലും ഇതിന് മറ്റുള്ളവയെക്കാളും ശേഷി കൂടുതലുണ്ട്. കാര്‍ട്ടോസാറ്റ്II ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്. ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയവും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.